FLASH NEWS

വിലങ്ങാടും പരിസരത്തുമുണ്ടായ ഉരുൾ പൊട്ടൽ : കണക്ക് നൽകാൻ 20 വരെ സമയം നൽകി

WEB TEAM
August 12,2024 10:03 AM IST

കോഴിക്കോട് :

കണക്കെടുപ്പ്  പൂർത്തിയാവാത്തതിനാൽ,

നാദാപുരം വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ സംഭവിച്ച നഷ്ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഓഗസ്റ്റ് 20 വരെ സമയമനുവദിച്ചു.   ഉന്നതതല യോഗമാണ് സാവകാശം നൽകിയത്.

വാണിമേൽ പഞ്ചായത്തിലാണ്  വൻ നഷ്ടമെങ്കിലും, സമീപ പഞ്ചായത്തുകളായ നരിപ്പറ്റ,നാദാപുരം, വളയം,ചെക്യാട്, എടച്ചേരി എന്നീപഞ്ചായത്തുകളിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഓഗസ്റ്റ് 30 വരെ  കർഷകർ കൃഷി ഭവനുകളിലൂടെ നൽകുന്ന നഷ്ടങ്ങൾ സംബന്ധിച്ച കണക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ചുള്ള അന്തിമതീരുമാനം ഉണ്ടാവുക.

റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച തുടങ്ങിയ ഡ്രോൺ സർവേയിൽ കൂടുതൽ പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും നാശനഷ്ടവുമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ വഴി ശേഖരിച്ച വിവരങ്ങളും അപേക്ഷകരിൽനിന്നും വിവിധ വകുപ്പുകളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളും ചേർത്തായിരിക്കും അവസാന നഷ്ടം കണക്കാക്കുക.

പല വകുപ്പുകളിലും ഇതുവരെ നഷ്ടത്തിന്റെ പൂർണമായ കണക്കുകൾലഭ്യമായിട്ടില്ല എന്നതിനാൽ, പുതിയ തീരുമാനം ആശ്വാസമാവും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.